Friday, July 3, 2015

ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : ഹൃദയബന്ധങ്ങൾ ചെറുകഥ


ഹൃദയബന്ധങ്ങൾ ചെറുകഥ
ആസിഫ് വയനാട്



"അല്ല മൊയ്തുക്ക ഇന്നലത്തെ ഒരു കുറ്റി ഒണക്ക പുട്ടും ഒരു ചുറ്റികേം ഇങ്ങട്  തരി'”
 പൊയ്ക്കോ ബലാലെ ആട്ന്നു   ,.,

ബീരാന്‍ കയ്യിലിരുന്ന പാലും പാത്രം മൊയ്തുക്കാന്‍റെ നേരെ നീട്ടി .


മൊയ്തുക്ക പാത്രത്തിന്‍റെ മൂടി തുറന്നു പിറുപിറുത്തു.  


അല്ല ബലാലെ അന്‍റെ പയ്യ് വെറും വെള്ളം മാത്രാണോ തരണത് ഇതുമ്മല്‍ പാല്  കാണിണില്ലല്ലോ ?


ഇങ്ങള് ഒന്ന് പതുക്കെ ബിളിച്ചു കൂവീന്നു ആരെങ്കിലും കേട്ടാല്‍ എന്താ ഞമ്മളെപ്പറ്റി  പറയ്.


അത് മോള് പത്രം മോറീട്ടു അയിന്‍റെ അടീമ്മല്‍ ലേശമ്മിണി ബെള്ളം   കിടന്നതാ അയിനിപ്പോള്‍!


അത്  പോട്ടെ എന്നാല്‍ പിന്നെ പിന്നെ അനക്ക് കുറച്ചു ഒയിച്ചാല്‍ പോരെ ?


അനക്ക് അന്‍റ കുട്ടീന്‍റെ  കയ്യില്‍  കൊടുത്ത് വിട്ടാല്‍ പോരേ ബീരാനെ   ഈ പൊലച്ചക്ക്  ഇങ്ങനെ എടങ്ങേറ് ആവണോ ?


ഓളിപ്പോള്‍ ചെറിയ കുട്ട്യാണോ ബല്യ കുട്ടി  ആയില്ലേ ഇക്കായിയെ .,.,.പൊലച്ചക്ക് ഒറ്റക്ക് എങ്ങനാ ഓളെ പറഞ്ഞ് ബിടണത് ,ഒര്‍ മനുസ്സന്‍ കുട്ടി പോലും കാണില്ല ആ ബയിക്ക്.


ങ്ങ


ആ പുട്ട്  ഇങ്ങട്  തരീന്ന് മൊയ്തുക്ക  രണ്ടു  കഷ്ണം  പുട്ടും  സ്ട്രോങ്ങ്‌  ചായയും  ബീരാന്‍റെ   മുന്നില്‍  വച്ചു .
 

"അല്ല  ഈ  പുട്ട്  മുറിക്കണങ്കില്‍  വെറക് ബട്ടണ  കോടാലി  മാണ്ടി ബരും  ഇങ്ങള് ഇതിന്‍റെ  മേലെ ഇന്നലത്തെ  അയിലന്‍റെ വെള്ളം എങ്കിലും   ബീത്തിക്കാണി ".



അനക്ക് പൊലച്ചക്ക് ഈ മാണ്ടാത്ത വര്‍ത്താനെ അന്‍റെ തൊള്ളമ്മന്നു ബരൂ 


ഹമുക്കെ


മൊയ്തുക്കയുടെയും  മീന്‍കാരന്‍  ബീരാന്‍റെയും  ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ് .

കഥ തുടർന്ന് വായിക്കുവാൻ താഴെയുള്ള

ലിങ്കിൽ അമർത്തുക 


ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : ഹൃദയബന്ധങ്ങൾ ചെറുകഥ:



കടപ്പാട്  (Source)
ഏരിയലിന്റ്  കുറിപ്പുകൾ  (Ariel's Jottings) 

No comments:

Post a Comment